Connect with us

Malappuram

നാടുണര്‍ത്തി മര്‍കസ് സമ്മേളന സന്ദേശ യാത്രക്ക് പരിസമാപ്തി

Published

|

Last Updated

മലപ്പുറം: മാനവികതയുടെ വൈജ്ഞാനിക പ്രഭ പരത്തുന്ന മര്‍കസു സഖാഫത്തി സുന്നിയ്യയുടെ മുപ്പത്തിയേഴാം വാര്‍ഷിക സമ്മേളന സന്ദേശയാത്ര സമാപിച്ചു. ഇരുപതിലധികം കേന്ദ്രങ്ങളില്‍ എത്തിയ യാത്ര മര്‍കസിന്റെയും മര്‍കസ് സാരഥി കാന്തപുരത്തിന്റെയും ധന്യമായ ചുവടുകള്‍ക്ക് കരുത്ത് പകരുന്ന വേദിയായി.
ഇന്നലെ രാവിലെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ മലപ്പുറം ശുഹദാക്കളുടെ മഖ്ബറ സിയാറത്തോടെയാണ് രണ്ടാം ദിന യാത്രക്ക് സമാരംഭം കുറിച്ചത്. തുടര്‍ന്ന് കൂട്ടിലങ്ങാടി, പാണ്ടിക്കാട്, വണ്ടൂര്‍, എടവണ്ണ, അരീക്കോട്, കിഴിശ്ശേരി, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി ഏഴ് മണിക്ക് പുളിക്കല്‍ ടൗണില്‍ സമാപിച്ചു. സയ്യിദ് ശറഫൂദ്ദീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ എം എ റഹീം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ഹബീബ്‌കോയ തങ്ങള്‍, സയ്യിദ് കെ പി എച്ച് തങ്ങള്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, സി കെ റാശിദ് ബുഖാരി, ഇബ്‌റാഹിം ബാഖവി മേല്‍മുറി, എ ശിഹാബുദ്ദീന്‍ സഖാഫി, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, കെ സൈനുദ്ദീന്‍ സഖാഫി, അബ്ദുല്‍ വഹാബ് സഖാഫി, സി കെ ഹസൈനാര്‍ സഖാഫി എന്നിവര്‍ സന്ദേശ പ്രസംഗം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സി കെ യു മൗലവി, മുസ്തഫ സഖാഫി കാടാമ്പുഴ, എ ഉമറലി സഖാഫി, കെ പി ജമാല്‍, എം ദുല്‍ഫുഖാറലി സഖാഫി, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, ബശീര്‍ അരിമ്പ്ര, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, സക്കീര്‍ അഹ്‌സനി, എ പി ബശീര്‍, സി പി യൂസുഫ് മുസ്‌ലിയാര്‍, ഹസന്‍ സഖാഫി തറയിട്ടാല്‍ സംബന്ധിച്ചു.