ജെയിംസ് വാട്‌സണ്‍ നൊബേല്‍ പുരസ്‌കാരം വിറ്റു

Posted on: December 7, 2014 9:28 am | Last updated: December 7, 2014 at 9:40 am

James-Watson-nobel_3129030b
വാഷിംഗ്ടണ്‍: ഡി എന്‍ എ ഘടന കണ്ടുപിടിച്ചതിന് 1962ല്‍ നൊബേല്‍ പുരസ്‌കാരം നേടിയ യു എസ് ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ പുരസ്‌കാരം വിറ്റു. പുരസ്‌കാരമായി ലഭിച്ച ഗോള്‍ഡ് മെഡലാണ് മൂന്ന് ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന് (ഏകദേശം 289 ദശലക്ഷം ഇന്ത്യന്‍ രൂപ)ലേലം ചെയ്തത്. ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാള്‍ നൊബേല്‍ പുരസ്‌കാരം ലേലം ചെയ്യുന്നത്. പുരസ്‌കാരം വാങ്ങിയത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പാവങ്ങളെ സഹായിക്കാനും ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാണ് താന്‍ പുരസ്‌കാരം ലേലത്തിന് വെച്ചതെന്ന് വാട്‌സണ്‍ പറഞ്ഞു.

1953ലാണ് വാട്‌സണും സഹ ശാസ്ത്രജ്ഞരായ ഫ്രാന്‍സിസ് കിക്ക്, മൗറിസ് വില്‍കിന്‍സ് എന്നിവര്‍ ചേര്‍ന്ന് ഡി എന്‍ എ ഘടന കണ്ടുപിടിച്ചത്. 1962ല്‍ ഈ കണ്ടുപിടിത്തതിന് വെെദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരവും ലഭിച്ചു.

ALSO READ  നൊബേലിന് അർഹമായ ജനിതക കത്രിക: ജീവന്റെ കോഡ് തിരുത്തിയെഴുതാനുള്ള മാര്‍ഗം