കൊച്ചി ഹാഫ് മാരത്തണ്‍: ബര്‍ണാഡ് കിപ്‌ഗോയും ഹേല കിപ്‌റോപും ചാമ്പ്യന്‍മാര്‍

Posted on: December 7, 2014 8:49 am | Last updated: December 8, 2014 at 10:21 am

marathon-kochiകൊച്ചി: രാജ്യാന്തര ഹാഫ് മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ കെനിയന്‍ താരം ബര്‍ണാഡ് കിപ്‌ഗോയും വനിതാ വിഭാഗത്തില്‍ ഹേല കിപ്‌റോപും ചാംപ്യന്‍മാരായി. ഇന്ത്യന്‍ താരങ്ങളുടെ വനിതാ വിഭാഗത്തില്‍ ഒ പി ജെയ്ഷ ഒന്നാമതെത്തി. പ്രീജാ ശ്രീധരന്‍ ശ്വാസ തടസ്സം നേരിട്ടതിനെത്തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കിയില്ല.
വിവിധ വിഭാഗങ്ങളിലായി പതിനായിരത്തിലേറെപ്പേര്‍ പങ്കെടുത്തു. ഒരു മണിക്കൂര്‍ രണ്ട് മിനിറ്റ് 40 സെക്കന്റിലാണ് കിപ്‌ഗോ ഫിനിഷ് ചെയ്തത്.