കൊച്ചി അന്താരാഷ്ട്ര ഹാഫ് മാരത്തണ് തുടക്കമായി

Posted on: December 7, 2014 6:48 am | Last updated: December 7, 2014 at 8:50 am

half marathonകൊച്ചി: രണ്ടാമത് കൊച്ചി അന്താരാഷ്ട്ര ഹാഫ് മാരത്തണിന് തുടക്കമായി. എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്ന് പുലര്‍ച്ചെ 6.15നാണ് മാരത്തണ്‍ പ്രയാണമാരംഭിച്ചത്. ഹാഫ് മാരത്തണ്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ ഫഌഗ് ഓഫ് ചെയ്തു. തേവര, തോപ്പുംപടി വഴി തിരികെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള 21 കിലോമീറ്റര്‍ താണ്ടിയാണ് ഹാഫ് മാരത്തണ്‍ അവസാനിക്കുക. ഹാഫ് മാരത്തോണിനോടനുബന്ധിച്ച് ഒന്‍പതു മണി വരെ പശ്ചിമ കൊച്ചിക്കും എറണാകുളത്തിനുമിടയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലായി പതിനാറായിരത്തിലേറെ പേരാണ് ഹാഫ് മാരത്തണില്‍ പങ്കെടുക്കുന്നത്. 21 കിലോമീറ്റര്‍ മാരത്തണില്‍ കെനിയ, എത്യോപ്യ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മാറ്റുരക്കുന്നുണ്ട്.