വസീറിസ്ഥാന്‍: പാക്കിസ്ഥാനില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ മുതിര്‍ന്ന അല്‍ഖാഇദ നേതാവ് കൊല്ലപ്പെട്ടു. ബോംബ് സ്‌ഫോടനക്കേസില്‍ അമേരിക്ക തിരയുന്ന അദ്‌നാന്‍ ശുക് രിജുമുഅ ആണ് കൊല്ലപ്പെട്ടത്. തെക്കന്‍ വസീറിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അദ്‌നാനെ പിടികൂടുന്നവര്‍ക്ക് അമേരിക്കയുടെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അഞ്ച് ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് അദ്‌നാനെ അമേരിക്ക തിരയുന്നത്.
39കാരനായ അദ്നാന്‍ സഉൗദി സ്വദേശിയാണ്. തീവ്രവാദ പരിശീലനത്തിന് ഇയാള്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു.