ഐ എ എം ഇ ജില്ലാ കലോത്സവത്തിന് അന്തിമരൂപമായി: ഡോ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും

Posted on: December 6, 2014 2:22 pm | Last updated: December 6, 2014 at 2:22 pm

ചെര്‍പ്പുളശ്ശേരി: സി ബി എസ ്ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ ഐ എ എം ഇ സഹോദയയുടെ ജില്ലാ കലോത്സവത്തിന് അന്തിമരൂപം നല്‍കി.
മുപ്പത് സ്‌കൂളുകളുകളില്‍ നിന്നായി ഇരൂനൂറ് ഇനങ്ങളില്‍ 1500 വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരത്തില്‍ പങ്കെടുക്കും. ഒമ്പതിന് മോളൂര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തിന് രാവിലെ ഏഴ് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈ ചാന്‍സലര്‍ ഡോ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. എം ഹംസ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. വിജയികള്‍ക്കു സമ്മാനദാനം വൈകീട്ട് അഞ്ച് മണിക്ക് കാലിക്കറ്റ് യുനിവേഴ്‌സിറ്റി മുന്‍ ചാന്‍സിലര്‍ കെ കെ എന്‍ കുറുപ്പ് നിര്‍വ്വഹിക്കും. ഐ എ എം ഇ ഡയറക്ടര്‍ പ്രൊഫ. കോയട്ടി കോഴിക്കോട,് ശമീം കോഴിക്കോട്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഹരിദാസന്‍ ചളവറ, കെ അബ്ദുറഹ്മാന്‍ വല്ലപ്പുഴ, കെ സുരേഷ് ചെര്‍പ്പുളശ്ശേരി, ജനാര്‍ദനന്‍ നെല്ലായ, എസ്‌വൈഎസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് മമ്പാട്,എസ ്എസ്എഫ് ജില്ലാ പ്രസിഡണ്ട് അശ്‌റഫ് സഖാഫി അരിയൂര്‍, എസ്‌ജെഎം ജില്ലാ സെക്രട്ടറി അലി സഖാഫി മടത്തിപ്പറമ്പ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മുഹമ്മദ് ഇബ്രാഹീം ഇമ്പാനു, പി സുബൈര്‍ സംബന്ധിക്കും. ലോ-പ്രൈമറി, അപ്പര്‍-പ്രൈമറി, എല്‍.പി, യു.പി, ഹൈസ്‌കൂള്‍,തുടങ്ങിയ വി‘ാഗങ്ങളിായി അഞ്ച് കാറ്റഗറിയിലാണ് മത്സരം നടക്കുക. നാല് ഗേള്‍സ് സ്റ്റേജും ആറ് ബോയ്‌സ് സ്‌റ്റേജുകളടക്കം പത്ത് സ്റ്റേജുകള്‍ സജ്ജീകരിക്കും.
മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടിലെ പന്തലിലാണ് പ്രധാനവേദി. ഇതു സംബന്ധിച്ച് നടന്ന യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ കൊപ്പം എം ഇ ടി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇസ്ഹാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ടി സുരേഷ്, ഇ ബാലകൃഷ്ണന്‍, ഇ സക്കീര്‍ മോളൂര്‍, കെ വി അബ്ദുല്‍ ഖാദര്‍, മൊയ്തുപ്പ സാഹിബ്, കുഞ്ഞിമുഹമ്മദ് സംബന്ധിച്ചു.