പോലീസില്ല; കുന്നംകുളം ട്രാഫിക് സംവിധാനം താറുമാറാകുന്നു

Posted on: December 6, 2014 11:57 am | Last updated: December 6, 2014 at 11:57 am

കുന്നംകുളം: തിരക്കേറിയ കുന്നംകുളം നഗരത്തില്‍ ട്രാഫിക്ക് പോലീസ് ഇല്ലാത്തതിനാല്‍ ഗതാഗതം താറുമാറാകുന്നു കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ പോലീസിന്റെ കുറവാണ് കാരണം ഏറെ പ്രയാസപ്പെട്ട് ടൗണില്‍ പോലീസ് ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ ഏറെ ഗുണം ചെയ്തിരുന്നു പുതിയ ഗതാഗത പരിഷ്‌കാരത്തിന് ശേഷം ട്രാഫിക്ക് ബ്ലോക്ക്് ഇവിടെ ഉണ്ടാകാറില്ല പട്ടാമ്പി റോഡിലെയും തൃശൂര്‍ റോഡിലെയും വണ്‍വേ സംവിധാനങ്ങളില്‍ കൃത്യമായി പോലീസ് ഉണ്ടാകുന്നതിനാല്‍ വാഹനങ്ങള്‍ കൃത്യമായി ഗതാഗത നിയമം പാലിക്കാറുണ്ട് എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ഈ രണ്ട് ഐലന്റിലും പോലീസ് ഉണ്ടാകാറില്ല സ്‌റ്റേഷനിലെ പോലീസുകാരുടെ കൂറവാണ് കാരണമായി പറയുന്നത് ശബരിമല സീസണായതിനാല്‍ പല പോലീസുകാരും ഡ്യൂട്ടിക്ക് പോയതിനാല്‍ ആവിശ്യത്തിന് പോലീസ് ഇല്ലാത്ത അവസ്ഥയാണ് ട്രാഫിക്കില്‍ കെ എ പി കാരെ നിര്‍ത്താന്‍ സാധിക്കുകയില്ലന്ന് പറയുന്നു ഗാര്‍ഡ്മാര്‍ പലസമയത്തും ലീവായതിനാല്‍ ട്രാഫിക്കില്‍ പോലീസില്ലാത്ത അവസ്ഥയാണ് ശബരിമല സീസണ്‍ ആയത് മൂലം മറ്റു ജില്ലകളില്‍ നിന്നുളള വാഹനങ്ങളുടെ ഒഴുക്കാണ് കുന്നംകുളത്തെ പല ട്രാഫിക്ക് സംവിധാനങ്ങള്‍ പലര്‍ക്കും അറിയുകയില്ല അത്‌കൊണ്ട് വണ്‍വേ തെറ്റിച്ച് പലപ്പോഴും വാഹനങ്ങള്‍ പായുന്നു ഒടുവില്‍ ടൗണിലെത്തുന്ന വാഹനങ്ങളെ പോലീസ് ചാര്‍ജ് ചെയ്യുകയുമാണ് പതിവ് ജില്ലയിലെ ഹെവി സ്‌റ്റേഷനുകളില്‍ പ്രധാനപ്പെട്ടതാണ് കുന്നംകുളം അത് കൊണ്ട് തന്നെ ആവിശൃത്തിന് പോലീസിനെ ലഭ്യമല്ലാത്തതിനാല്‍ കുന്നംകുളത്തെ പോലീസ് അധികൃതര്‍ ബുദ്ധിമുട്ടുകയാണ്.