മഅ്ദിന്‍ അക്കാദമിയില്‍ ഫിയസ്ത അറബിയ്യ നാളെ മുതല്‍

Posted on: December 6, 2014 3:17 am | Last updated: December 5, 2014 at 11:18 pm

മലപ്പുറം: ഐക്യ രാഷ്ട്രസഭയുടെ ലോക അറബിദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഫിയസ്ത അറബിയ്യ നാളെ രാവിലെ ഒമ്പതിന് തുടങ്ങും. പത്ത് ദിവസത്തെ വിവിധ പരിപാടികള്‍ക്കു ശേഷം 17ന് സമാപിക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാം ഫിയസ്തയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ഷാഹുല്‍ ഹമീദ് ബാവല്‍ (മലേഷ്യ) മുഖ്യാതിഥിയായിരിക്കും. പ്രമുഖ പണ്ഡിതനും അറബി ഭാഷാ വിദഗ്ധനുമായ കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. കെ കെ എന്‍ കുറുപ്പ് , പ്രൊഫ. എ മുഹമ്മദ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി , ഇബ്രാഹിം ബാഖവി മേല്‍മുറി പ്രസംഗിക്കും.പ്രഗത്ഭരുടെ പഠന ക്ലാസുകള്‍, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വര്‍ക്ക് ഷോപ്പുകള്‍, സാഹിത്യ സദസ്സുകള്‍, അറബി സാഹിത്യ സംഗമം, അവാര്‍ഡ് ദാനം, യുവ അറബി ഗവേഷക സെമിനാര്‍, അറബി മലയാള ചരിത്രാവലോകനം, കാവ്യാസ്വാദന സദസ്സുകള്‍ എന്നിവ ഫിയസ്തയുടെ ഭാഗമായി നടക്കും . 14ന് രാവിലെ ഒമ്പത് മുതല്‍ വിവിധ മത്സര പരിപാടികള്‍ അരങ്ങേറും. അഖിലേന്ത്യാ തല അറബി പ്രസംഗ മത്സരം, കവിതാ രചന, പ്രബന്ധ രചന, അറബി ഗാന മത്സരം, അറബി കൈയെഴുത്ത് മാഗസിന്‍ മത്സരം തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നായി 300 പ്രതിഭകള്‍ മാറ്റുരക്കും. നാള നടക്കുന്ന യുവഗവേഷക സെമിനാര്‍ പ്രമുഖ യൂറോപ്യന്‍-കനേഡിയന്‍ കവി പോള്‍ സതര്‍ലാന്റ് ഉദ്ഘാടനം ചെയ്യും. ‘മലബാറും അറബിയും’ എന്ന വിഷയത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള അറബി ‘ഭാഷാ രംഗത്തെ യുവ ഗവേഷകര്‍ പ്രബന്ധം അവതരിപ്പിക്കും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 9995950868, 9562011872
ഫിയസ്ത അറബിയ്യ സം ഘാടന സമിതി ഭാരവാഹികളായ അബ്ദുല്‍ ജലീല്‍ അസ്ഹരി, ടി എ അബ്ദുല്‍ വഹാബ്, ഡോ. ഹാമിദ് ഹുസൈന്‍, ലത്തീഫ് പൂവ്വത്തിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.