ആഷ്ടന്‍ കാര്‍ട്ടര്‍ യു എസ് പ്രതിരോധ സെക്രട്ടറി

Posted on: December 5, 2014 11:19 pm | Last updated: December 5, 2014 at 11:19 pm

Professor_Ashton_Carterവാഷിംഗ്ടണ്‍: പെന്റഗണ്‍ മുന്‍ ഉപമേധാവി ആഷ്ടന്‍ കാര്‍ട്ടററെ യു എസ് പ്രതിരോധ സെക്രട്ടറിയായി പ്രഡിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. ചക്ക് ഹേഗല്‍ കഴിഞ്ഞാഴ്ച രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രതിരോധ സെക്രട്ടറിയെ നിയമിക്കുന്നത്. ലിയോന്‍ പനേറ്റക്ക് കീഴിലാണ് ഒക്‌ടോബര്‍ 2011 മുതല്‍ ഡിസംബര്‍ 2013 വരെ ആഷ്ടന്‍ കാര്‍ട്ടര്‍ സേവനമനുഷ്ഠിച്ചത്. പെന്റഗണ്‍ ഉദ്യോഗസ്ഥരെ കാര്യക്ഷമമാക്കുന്നതില്‍ നിപുണനായിരുന്ന കാര്‍ട്ടര്‍ ആണവ സാങ്കേതിക വിദ്യയില്‍ വിദഗ്ധനായാണ് അറിയപ്പെടുന്നത്. യു എസ് സൈന്യവുമായും വൈറ്റ് ഹൗസുമായുള്ള അടുത്ത ബന്ധമാണ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് കാര്‍ട്ടറെ എത്തിച്ചത്. ചരിത്രത്തിലും ഭൗതിക ശാസ്ത്രത്തിലും ബിരുദമുണ്ട് അദ്ദേഹത്തിന്.
ഇറാഖിലും സിറിയിയിലും ഇസില്‍ തീവ്രവാദികള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ചക്ക് ഹേഗല്‍ രാജിവെച്ചത്. അതേസമയം ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ തന്ത്രങ്ങള്‍ രൂപപ്പെടുത്തലായിരിക്കും സ്ഥാനമേറ്റെടുത്ത ശേഷം കാര്‍ട്ടറെ ഏല്‍പ്പിക്കുന്ന ആദ്യ ജോലി.