Connect with us

Gulf

വി ആര്‍ കൃഷ്ണയ്യരുടെ വിയോഗത്തില്‍ അനുശോചനം

Published

|

Last Updated

ദുബൈ: ഐക്യകേരളത്തിന്റെ ആദ്യ അഭ്യന്തര-നിയമ മന്ത്രി, ന്യായാധിപന്‍ എന്നീ നിലകളില്‍ എട്ടുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ജസ്റ്റിസ് വി ആര്‍ കൃ ഷ്ണയ്യരുടെ വിയോഗം നീതി തേടുന്ന സാധാരണ ജനത്തിന് കനത്ത ആഘാതമാണ് വരുത്തി വെച്ചതെന്ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍.
ദുബൈ: നീതിന്യായ സംവിധാനത്തിന് മാനുഷിക മുഖം നല്‍കിയ മഹോന്നതനായ നിയമജ്ഞനുമായിരുന്നു ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെന്നും ഇന്ത്യന്‍ നാഷനല്‍ ലീഗ് പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മായായ ഐ എം സി സി നെറ്റ് ഫേസ് ബുക്ക് ഗ്രൂപ്പ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ദുബൈ: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ വിയോഗത്തില്‍ കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം അനുശോചനം രേഖപ്പെടുത്തി. രതീഷ് കുമാര്‍, റിയാസ് ഹൈദര്‍, ഹാഷിം പുന്നക്കല്‍, ദിനേശ് നായര്‍, മുസ്തഫ പൂക്കാട് എന്നിവര്‍ സംസാരിച്ചു. കൃഷ്ണയ്യര്‍ തന്റെ ബാല്യകാലം ചിലവഴിച്ചത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു.
ദുബൈ: സാധാരണക്കാരന്റെ നീതിയുടെ കാവലാളായിരുന്നു ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എന്ന് യുവകലാ സാഹിതി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ.ക്കേറ്റ് നജുമുദീനും ജനറല്‍ സെക്രട്ടറി വിനായ ചന്ദ്രനും അനുശോചനത്തില്‍ വ്യക്തമാക്കി.

Latest