മുന്‍ പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി

Posted on: December 5, 2014 2:00 pm | Last updated: December 5, 2014 at 2:23 pm

ഷാര്‍ജ: സന്ദര്‍ശക വിസയിലെത്തിയ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം മംഗലപുരം കാരമൂട് അഷ്ഫാഖ് മന്‍സിലില്‍ ഷാഹുല്‍ ഹമീദാ(50)ണ് മരിച്ചത്.
ഏഴ് വര്‍ഷത്തോളം ദുബൈയില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഷാഹുല്‍ ഹമീദ് മൂന്ന് വര്‍ഷം മുമ്പ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതായിരുന്നു. കഴിഞ്ഞ മാസം വീണ്ടും യു എ യിലെത്തുകയും ടാക്‌സി ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിവരികയുമായിരുന്നു. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കുവൈത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം.
പരേതനായ മാഹിന്‍ അബൂബക്കര്‍-ഷരീഫാ ബിവി ദമ്പതികളുടെ മകനാണ്. ഹമീദയാണ് ഭാര്യ. മക്കള്‍: അഷ്ഫാഖ്, സൂന, നബീല്‍. സഹോദരങ്ങള്‍: റസിയ, സീനത്ത്, മുജീബ്, ഷമീര്‍(രണ്ടു പേരും യുഎഇയില്‍), നൗഫല്‍, രഹ്‌ന, സമീറ, അന്‍സാര്‍.
നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ദുബൈയില്‍ ടാക്‌സി ഡ്രൈവറായ മുജീബ് പറഞ്ഞു.