ശ്രീ കുറുമ്പ ട്രസ്റ്റിന്റെ സമൂഹ വിവാഹത്തില്‍ 19 യുവതികള്‍ക്ക് മംഗല്യസൗഭാഗ്യം

Posted on: December 5, 2014 12:48 am | Last updated: December 4, 2014 at 11:49 pm

വടക്കഞ്ചേരി: ശ്രീ കുറുമ്പ ട്രസ്റ്റിന്റെ സമൂഹ വിവാഹത്തില്‍ 19 യുവതികള്‍ക്ക് മംഗല്യസൗഭാഗ്യം. മൂലങ്കോട് ശ്രീ കുറുമ്പ എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ നടത്തിയ സമൂഹ വിവാഹത്തില്‍ 19 യുവതികളാണ് വിവാഹിതരായത്. മൂലങ്കോട് ശ്രീ കുറുമ്പ കല്ല്യാണ മണ്ഡപത്തില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ രാഷ്്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലെ യുവതികള്‍ക്കാണ് വിവാഹം ചെയ്ത് നല്‍കിയത്. ഇതോടുകൂടി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിവാഹം ചെയ്ത് നല്‍കിവരുടെ എണ്ണം 449 ആകും. മുന്‍മന്ത്രിമാരായ കെ ഇ ഇസ്മായില്‍, വി സി കബീര്‍, മുന്‍ എം പി വി എസ് വിജയരാഘവന്‍, മുന്‍ എം എല്‍ സി ടി കൃഷ്ണന്‍, ബി ജെ പി നേതാവ് സി കെ പത്മനാഭന്‍, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ ബാലന്‍, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ഇ ഹനീഫ, കെ ഓമന, പാലന ആശുപത്രി ഡയറക്്ടര്‍ ജോര്‍ജ് പയസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍, ഭാര്യ ശോഭാ മേനോന്‍ എന്നിവരും മറ്റു കുടുംബാംഗങ്ങളും വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് നാലര പവന്റെ സ്വര്‍ണാഭരണം, വിവാഹ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ബന്ധുക്കള്‍ക്ക് സദ്യ എന്നിവയെല്ലാം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.