Connect with us

Kerala

ചന്ദ്രികയുടെ പേന ഇനി ചലിക്കില്ല

Published

|

Last Updated

കൊച്ചി: ചലനമറ്റ സ്വാമിയെ കാണാന്‍ ചന്ദ്രിക ഇതുവരെ തയ്യാറായിട്ടില്ല. അവശനായി ആശുപത്രിയില്‍ കിടക്കുന്ന സമയത്താണ് അവസാനമായി സ്വാമിയെ കണ്ടത്. കുറച്ച് സമയം പിടിവിടാതെ കൈതണ്ട മുറുകെപ്പിടിച്ച സ്വാമിയുടെ കണ്ണുകള്‍ ഈറനണഞ്ഞു തുടങ്ങിയപ്പേള്‍ സങ്കടം നിയന്ത്രിക്കാനാവാതെ വെളിയിലിറങ്ങുകയായിരുന്നു.
ഒന്നര പതിറ്റാണ്ടു മുന്‍പാണ് ചന്ദ്രിക കൃഷണയ്യരുടെ നിഴലായി മാറിയ്ത്. 1999 മാര്‍ച്ചില്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങിയെത്തിയ കൃഷണയ്യരുടെ കൃതഞ്താപത്രം തയ്യാറാക്കലായിരുന്നു ചന്ദ്രികയുടെ ആദ്യ നിയോഗം. സര്‍ക്കാരിനു ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നന്ദി പ്രകാശിപ്പിക്കുന്നു എന്ന് ടൈപ്പ് ചെയ്ത കൃതജ്ഞതാപത്രം പരിശോധനക്കായി സ്വാമിയെ കാണിച്ചു. എന്റെ പേരു പോലും അറിയാതെയാണോ ഇവിടെ ജോലിക്കെത്തിയതന്ന സ്വാമിയുടെ ചോദ്യത്തിനു സാറിന്റെ പേര് ഇതല്ലെ എന്നായിരുന്നു നിശ്കളങ്കമായ ചന്ദ്രികയുടെ മറുപടി. മറു ചോദ്യം ചോദ്‌യമുന്നയിക്കാതെ പുറത്തുള്ള ബോര്‍ഡില്‍ പേര് ശരിയാവണ്ണം പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. കൃഷ്ണയ്യരുടെ ചുവന്ന മുഖം കണ്ട് കണ്ണില്‍ ഇരട് കയറിയ ചന്ദ്രിക ബോധക്ഷയം സംഭവിക്കുമോ എന്ന് സംശയിച്ചാണ് ബോര്‍ഡിനകത്തേക്കു നീങ്ങിയത്. പരിഭ്രമിച്ചു നിന്ന ചന്ദ്രികയോട് താനിപ്പോള്‍ ജസ്റ്റിസ് അല്ലെന്നും വി ആര്‍ കൃഷ്ണയ്യര്‍ മാത്രമാണെന്നും എല്ലായിടത്തും അങ്ങനെയഴുതിയാല്‍ മതിയെന്നും തിരുത്തി.
പൊതുവെ ശാന്ത സ്വഭാവമുള്ള കൃണയ്യര്‍ ആ സംഭവത്തിനു ശേഷം സ്വന്തം കൂടെപ്പിറപ്പിനോടെന്ന പോലെയാണ് ചന്ദ്രികയോട് പെരുമാറിയിരുന്നത്. ദിവസവും രാവിലെ ഏഴുമണിക്ക് ചന്ദ്രികയെ ഫോണില്‍ വിളിച്ചുണര്‍ത്തുന്ന സ്വാമി ഗായത്രി മന്ത്രം പാടി കേള്‍പ്പിക്കുകയും തെറ്റുണ്ടെങ്കില്‍ തിരുത്താനും ആവശ്യപ്പെടും. എല്ലാവര്‍ക്കും സ്വാന്തനസ്പര്‍ശമായിരുന്ന കൃഷണയ്യരുടെ വിയോഗം ലോകത്തിനെന്നപോല ചന്ദ്രികയ്ക്കും തീരനഷ്ടമാണ്.

Latest