Connect with us

Kasargod

എസ് വൈ എസ് 60-ാം വാര്‍ഷികം വിളംബരം ചെയ്ത് മുഅല്ലിം സമ്മേളനം

Published

|

Last Updated

ചെര്‍ക്കള: എസ് വൈ എസ് 60-ാം വാര്‍ഷികം വിളംബരം ചെയ്ത് ചെര്‍ക്കളയില്‍ മുഅല്ലിം സമ്മേളനം. സമര്‍പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായാണ് ചെര്‍ക്കള പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മുഅല്ലിം സമ്മേളനം സംഘടിപ്പിച്ചത്.
മദ്‌റസാധ്യാപന രംഗത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിച്ച സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. എസ് ജെ എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി വിഷയാവതരണം നടത്തി.
ഫെബ്രുവരി 27,28, മാര്‍ച്ച് 1 തിയതികളില്‍ മലപ്പുറം താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന ഭാഗമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ മുഅല്ലിം സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവരുന്നു.
സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ജലാലുദ്ദീന്‍ സഖാഫി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ ബി മൊയ്തു സഅദി ചേരൂര്‍, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ വാഹിദ് സഖാഫി, എം പി അബ്ദുല്ല ഫൈസി, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, അലി പൂച്ചക്കാട്, അബ്ദുല്‍ ഖാദിര്‍ ചേരൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഇ കെ അബ്ദുല്‍ ഖാദിര്‍ ചിത്താരി, ബാലനടുക്കം അബ്ദുല്‍ ഖാദിര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി സ്വാഗതവും ഇല്യാസ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest