വണ്‍ പ്ലസ് വണ്‍ മൊബൈല്‍ പുറത്തിറങ്ങി

Posted on: December 4, 2014 7:44 pm | Last updated: December 4, 2014 at 7:44 pm

one plus oneആന്‍ഡ്രോയിഡ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വണ്‍ പ്ലസ് വണ്‍ മൊബൈല്‍ വിപണിയിലെത്തി. ആന്‍ഡ്രോയിഡിന്റെ പരിഷ്‌കരിച്ച പതിപ്പായ സൈനോജന്‍മോഡ് ആണ് പ്രധാന സവിശേഷത. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഇതില്‍ ലഭ്യമാക്കും.

ഗൊറില്ല ഗ്ലാസ് 3 സംരക്ഷണത്തോടു കൂടിയ 5.5 ഇഞ്ച് ഐ പി എസ് ഫുള്‍ എച്ച് ഡി 401 പി പി ഐ കളര്‍ഡെന്‍സിറ്റിയോടു കൂടിയ സ്‌ക്രീന്‍ മികവേറിയതാണ്. 2.5 മെഗാഹെട്‌സ് സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസറും 3 ജിബി മെമ്മറിയും വണ്‍ പ്ലസ് വണ്ണിന് കരുത്തേകുന്നു. 64 ജി ബിയാണ് ഇന്റേണല്‍ മെമ്മറി. മൈക്രോ എസ് ഡി സപ്പോര്‍ട്ട് ലഭ്യമല്ല. 13 മെഗാപികസല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപികസല്‍ മുന്‍ക്യാമറയുമുണ്ട്.