രണ്ടാം ദിനത്തില്‍ ഒറ്റപ്പാലത്തെ പിന്തള്ളി പാലക്കാട് മുന്നില്‍

Posted on: December 4, 2014 11:12 am | Last updated: December 4, 2014 at 11:12 am

പാലക്കാട്: രണ്ടാം ദിനത്തില്‍ ഒറ്റപ്പാലത്തെ പിന്‍തള്ളി പാലക്കാട് മുന്നില്‍. ചിറ്റൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം നാള്‍ പിന്നിട്ടപ്പോള്‍ ഒറ്റപ്പാലത്തെ പിന്തള്ളി പാലക്കാട് കുതിപ്പു തുടരുന്നു. യു പി വിഭാഗത്തില്‍ 101 പോയിന്റ് നേടി പട്ടാമ്പിയും, ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 198 പോയിന്റ് പാലക്കാടും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 223 പോയിന്റ് നേടി പാലക്കാടും സംസ്‌കൃതം യു പി വിഭാഗത്തില്‍ 64 പോയിന്റ് നേടി ചെര്‍പ്പുളശ്ശേരിയും സംസ്‌കൃതം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 60 പോയിന്റ് നേടി ചെര്‍പ്പുളശ്ശേരിയും അറബിക് യു പി വിഭാഗത്തില്‍ മണ്ണാര്‍ക്കാടും ഹൈസ്‌കൂള്‍ വിഭാഗം അറബിയില്‍ 73 പോയിന്റ് നേടി മണ്ണാര്‍ക്കാടും മുന്നിട്ടു നില്‍ക്കുന്നു.