മര്‍കസ് സമ്മേളനം: ഉത്തരമേഖല സന്ദേശയാത്ര ജില്ലയില്‍ പര്യടനം തുടങ്ങി

Posted on: December 4, 2014 10:42 am | Last updated: December 4, 2014 at 10:42 am

sys logoമലപ്പുറം: മര്‍കസ് ജനങ്ങളോടൊപ്പം രാജ്യത്തോടൊപ്പം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക 17-ാം ബിരുദദാന സമ്മേളന പ്രചരണ സന്ദേശ ജാഥക്ക് ജില്ല പ്രയാണം തുടങ്ങി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നയിക്കുന്ന ഉത്തരമേഖല സന്ദേശ ജാഥക്ക് കരുളായിയിലായിരുന്നു ആദ്യ സ്വീകരണം.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ബാപ്പു തങ്ങള്‍ മമ്പാട് അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷനും ജാഥാ വൈസ് ക്യാപ്റ്റനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. മാനവികതയുടെ സമ്പൂര്‍ണ സാക്ഷാത്കാരമാണ് മര്‍കസ് മുന്നോട്ടുവെക്കുന്നതെന്നും മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദേശ സ്‌നേഹികളെ വളര്‍ത്തിയെടുക്കലാണ് മര്‍ക്കസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് മുദരിസ് വി പി എം ഫൈസി വ്യല്ല്യാപ്പള്ളി, എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, സമസ്ത ജില്ലാ സെക്രട്ടറി പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, ജില്ലാ പ്രസിഡന്റ്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദലി കിനാലൂര്‍, റശീദ് സഖാഫി പത്തപ്പിരിയം, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, അലവിക്കുട്ടി ഫൈസി എടക്കര, കെ പി ജമാല്‍, പി എച്ച് ഉസ്മാന്‍ സഖാഫി,ശരീഫ് സഅദി സംസാരിച്ചു.
മഞ്ചേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ സയ്യിദ് അലവി ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, വി പി എം ഫൈസി വില്ല്യാപള്ളി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്, പത്തിപ്പിരിയം അബ്ദുറശീദ് സഖാഫി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, ബഷീര്‍ അരിമ്പ്ര, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി പ്രസംഗിച്ചു. എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം ഉദ്ഘാടനം ചെയ്തു. അലവി ദാരിമി ചെറുകുളം അധ്യക്ഷത വഹിച്ചു.
ചെമ്മാട് നല്‍കിയ സ്വീകരണ സമ്മേളനം കെപി ഇമ്പിച്ചിക്കോയതങ്ങളുടെ പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുലത്തീഫ് സഖാഫി മമ്പുറം അധ്യക്ഷതവഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, വിപിഎം ഫൈസി വില്ല്യാപള്ളി, അബ്ദുറശീദ് സഖാഫി പത്തിപ്പിരിയം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ യൂനുസ് സഖാഫി നന്നമ്പ്ര പ്രസംഗിച്ചു. പൊന്‍മള മുഹ്‌യിദ്ദീന്‍കുട്ടി ബാഖവി, സയ്യിദ് സൈനുല്‍ആബിദ് മൂച്ചിക്കല്‍, അബ്ദുഹാജി വേങ്ങര, എം അബ്ദുറഹ്മാന്‍ ഹാജി, ഇ മുഹമ്മദലി സഖാഫി, ബശീര്‍ അരിമ്പ്ര, എംഎന്‍ സൈനുദ്ദീന്‍ സഖാഫി, പിഎം ഇബ്രാഹീംകുട്ടി ഹാജി സംബന്ധിച്ചു.