ഇനി ഉത്തര കൊറിയയില്‍ ഒരു കിം ജോങ് ഉന്‍ മാത്രം

Posted on: December 3, 2014 10:02 pm | Last updated: December 3, 2014 at 10:02 pm

kim jon unതന്റെ പേരില്‍ രാജ്യത്ത് താന്‍ മാത്രം മതി എന്ന വാശിയിലാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. രാജ്യത്ത് ഇനിയാരും കിം ജോങ് ഉന്‍ എന്ന പേരിടരുതെന്നാണ് ഭരണാധികാരിയുടെ ഉത്തരവ്. നിലവില്‍ ഈ പേരിട്ടിട്ടുള്ളവര്‍ പേര് മാറ്റണമെന്നും സര്‍ട്ടിഫിക്കറ്റുകളില്‍ പേര് തിരുത്തണമെന്നും ഉത്തരവുണ്ട്.

രാജ്യത്ത് കിം ജോങ് ഉന്‍ എന്ന് പേരുള്ളവരെ കണ്ടെത്താന്‍ സൈന്യത്തോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനു മുമ്പും ഉത്തരകൊറിയയുടെ ഭരണാധികാരികളായിരുന്ന കിം കഹ സങ്, കിം ജോങ് കഹ എന്നിവരും സമാനമായ ഉത്തരവുകള്‍ നടപ്പാക്കിയിട്ടുണ്ട്.