ബാര്‍ നര്‍ത്തകിക്കൊപ്പം ബീഹാര്‍ എം എല്‍ എ നൃത്തം ചെയ്തത് വിവാദമായി

Posted on: December 3, 2014 4:19 pm | Last updated: December 3, 2014 at 9:27 pm

bihar mlaപാറ്റ്‌ന: ബാര്‍ നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്ത എം എല്‍ എയുടെ നടപടി വിവാദമായി. ബാര്‍ഹാരിയ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ശ്യാം ബഹദൂര്‍ സിംഗ് ആണ് വിവാദത്തിലായത്. മണ്ഡലത്തില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെയായിരുന്നു സംഭവം. ബിഹാറിലെ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് അംഗമാണ് ഇദ്ദേഹം.

നൃത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവം വിവാദമായി. നൃത്തത്തിനിടെ സിംഗ് ചില അശ്ലില ചേഷ്ടകള്‍ കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 2010 ലും 2012 ലും പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് ശ്യാം ബഹദൂര്‍ സിംഗ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.