Connect with us

Techno

ഐഫോണ്‍ ഇനി താഴെവീണാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യും

Published

|

Last Updated

വിലയേറിയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഫോണ്‍ താഴെവീഴുമ്പോള്‍ ഉണ്ടാവുന്ന പരിക്കുകള്‍. അത് ഐഫോണ്‍ പോലെ അരലക്ഷത്തിലധികം രൂപയൊക്കെ വിലയുള്ള ഫോണുകളാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഇതിന് പരിഹാരം കാണാനൊരുങ്ങുകയാണ് ആപ്പിള്‍. ഐഫോണ്‍ 6ന്റെ പിന്‍മുറ ഫോണുകള്‍ ഇനി എത്ര ഉയരത്തില്‍ നിന്ന് വീണാലും സുരക്ഷിതമായി ലാന്‍ഡ് ചെയ്യും. താഴെവീഴുമ്പോള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയുടെ പേറ്റന്റ് ആപ്പിള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇലക്ട്രോണിക് സുരക്ഷാ സാങ്കേതികവിദ്യ എന്ന പേരിലാണ് ആപ്പിള്‍ പേറ്റന്റ് സ്വന്തമാക്കിയിട്ടുള്ളത്.

പുതിയ സാങ്കേതിക വിദ്യ, ഫോണ്‍ താഴെ വീഴുമ്പോള്‍ ദിശയും ഉയരവും ഗ്രൗണ്ടുമായുള്ള അകലവും നിര്‍ണയിക്കും. ഇതനുസരിച്ച് വീഴ്ചയില്‍ ഫോണിന്റെ ഏതുഭാഗം നിലത്തുപതിക്കണമെന്ന് ഈ സംവിധാനം നിശ്ചയിക്കും. ഫോണിലെ വൈബ്രേഷന്‍ മോട്ടോര്‍ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ആക്‌സിലറോമീറ്റര്‍, ജിറോസ്‌കോപ് സെന്‍സര്‍, റഡാര്‍ സെന്‍സര്‍, ലോക്കേഷന്‍, ഇമേജ്, ശബ്ദ സെന്‍സറുകളും ജി പി എസും ഉപയോഗിച്ചാണ് ഫോണ്‍ എങ്ങനെയാണ് താഴെപതിക്കുകയെന്നും സുരക്ഷിതമായ ദിശ ഏതായിരിക്കണമെന്നും നിര്‍ണയിക്കുന്നത്. വൈബ്രേറ്റര്‍ സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായ ഭാഗത്തേക്ക് ഫോണിനെ വായുവില്‍ തിരിക്കാനും ഈ സംവിധാനത്തിന് കഴിയും.