ജനങ്ങളെ ബോധവല്‍ക്കരിച്ച് മദ്യ നിരോധനത്തിലെത്തിക്കണം; മുഖ്യമന്ത്രി

Posted on: December 3, 2014 8:46 pm | Last updated: December 4, 2014 at 12:00 am

oommen chandyതിരുവനന്തപുരം; മദ്യനിരോധനവും മദ്യവര്‍ജനവും സമന്വയിപ്പിച്ചുള്ള നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യം വേണമെങ്കില്‍ ഒറ്റയടിക്ക് നിരോധിക്കാം. പക്ഷേ, അതു പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. അതുകൊണ്ട് പത്ത് വര്‍ഷംകൊണ്ട് മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവന്നു, ജനങ്ങളെ ബോധവല്‍ക്കരിച്ച്, മദ്യനിരോധനത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.