ബാര്‍ വിഷയത്തില്‍ മിണ്ടാതിരിക്കുന്നത് വി എസിനെ പേടിച്ചിട്ടെന്ന് ഉമ്മന്‍ ചാണ്ടി

Posted on: December 3, 2014 8:00 pm | Last updated: December 4, 2014 at 12:00 am

oommen chandyതിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി എസ്.അച്ചുതാനന്ദനെ പേടിച്ചിട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബാര്‍ വിഷയത്തില്‍ കുറ്റം ചെയ്യാത്ത ഒരാളെ ക്രൂശിച്ചാല്‍, അതിനെതിരെ സംരക്ഷണം നല്‍കും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ഭയന്നാണ് ഇതുവരെ നിയമസഭയില്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരുന്നത്. എന്തെങ്കിലും പറഞ്ഞാല്‍ ഉടനേ ഞാന്‍ കെ.എം. മാണിയെ സംരക്ഷിക്കാന്‍ നോക്കുന്നതായി ആരോപിക്കുംമുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.