Connect with us

Gulf

പൂര്‍വ വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങളുടെ വിലമതിക്കാനാവാത്ത സമ്പത്ത്- കാന്തപുരം

Published

|

Last Updated

ദുബൈ: പൂര്‍വ വിദ്യാര്‍ഥികള്‍ ഏതൊരു സ്ഥാപനത്തിന്റെയും വിലമതിക്കാനാവാത്ത സമ്പത്താണെന്ന് മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
ഗ്ലോബല്‍ മര്‍കസ് അലുംനൈ യു എ ഇ ചാപ്റ്റര്‍ നാഷനല്‍ ഡേയോടനുബന്ധിച്ച് ദുബൈയില്‍ നടത്തിയ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസില്‍ പഠനം പൂര്‍ത്തിയാക്കിയ 75,000 ത്തോളം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നുണ്ട്. മര്‍കസിന്റെ വലിയ സംഭാവനകളിലൊന്നാണിത്- അദ്ദേഹം പറഞ്ഞു.
മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നിരവധി പരിപാടികള്‍ സ്ഥാപനത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 16,000ത്തോളം വിദ്യാര്‍ഥികളും അധ്യാപകരും ബാക് ടു സ്‌കൂള്‍ എന്ന പേരില്‍ ഒരു ദിവസം സ്‌കൂളിലെത്തുകയും ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന പരിപാടി ഇതില്‍ ശ്രദ്ധേയമാണ് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍ക്കസ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍ ഹാഫിള് മുഹമ്മദ് അബൂബക്കര്‍ സഖാഫി, എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, ഡോ. ഷൗക്കത്തലി, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ബശീര്‍ സഖാഫി, മുഹമ്മദ് അലി സഖാഫി കാന്തപുരം, പി കെ മുഹമ്മദ് മാസ്റ്റര്‍, അബ്ദുര്‍റഹീം ചാവക്കാട്, മുസ്തഫ ചാപ്പനങ്ങാടി, ഫസല്‍ ഓമച്ചപ്പുഴ, സലാം കോളിക്കല്‍, സലീം ആര്‍ ഇ സി സംബന്ധിച്ചു. യു എ ഇയിലെ വിവിധ എമിറേറ്റ്‌സുകളില്‍ നിന്നുള്ള നിരവധി മര്‍കസ് അലുംനൈ അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. അലുംനൈ റജിസ്‌ട്രേഷനായി ഏര്‍പെടുത്തിയ വെബ്‌സൈറ്റ് http://markaz alumni. dtdns.net/ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു.

Latest