വി ശിവന്‍കുട്ടി എംഎല്‍എയെ സസ്പന്‍ഡ് ചെയ്തു

Posted on: December 2, 2014 12:43 pm | Last updated: December 3, 2014 at 9:08 am

shivankutti mla

തിരുവനന്തപുരം:നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച വി ശിവന്‍കുട്ടി എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്പന്‍ഡ് ചെയ്തത്. മറ്റ് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക താക്കീത് നല്‍കി. ആര്‍ രാജേഷ്,ടിവി രാജേഷ്,പി ശ്രീരമാകൃഷ്ണന്‍,ബാബു എം പാലിശ്ശേരി എന്നിവരെയാണ് താക്കീത് ചെയ്തത്.പ്രതിപക്ഷ അംഗങ്ങള്‍ ഗുരുതര ചട്ടലംഘനം നടത്തിയതായി ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ സ്തംഭിച്ചു. സഭാ സ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ധനമന്ത്രി കെ എം മാണി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം മൂന്ന് തവണ ചോദ്യോത്തരവേള തടസ്സപ്പെടുത്തിയിരുന്നു. അംഗങ്ങളെ കളിയാക്കുന്ന മറുപടിയാണ് കെ എം മാണി നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നു. അതേസമയം, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് കെഎം മാണി മറുപടി പറഞ്ഞു.