ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ തോട്ടമൂല ഏഴുമുറത്ത് ഒരു വീട് കേന്ദ്രീകരിച്ച് അനാശാസ്യത്തിലേര്‍പ്പെട്ട രണ്ട് യുവതികളടക്കം ആറ് പേരെ പോലീസ് അറസ്റ്റു ചെയ്തു. വീട്ടുടമ തോട്ടമൂല സ്വദേശി സൈതലവി (68) കോട്ടക്കല്‍ ചോനൂര്‍ സ്വദേശികളായ സിദ്ധീഖ് (42) റഷീദ് (39) മുഹമ്മദലി (41) മുക്കം സ്വദേശി ആഇശ (37) പെരിന്തല്‍മണ്ണ സ്വദേശി സുമയ്യ (33) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഗൂഡല്ലൂര്‍ ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ഷമീം, എസ് ഐ വിനോദ്കുമാര്‍, പോലീസുകാരായ ശ്രീജന്‍, ബാബു, താജുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഗൂഡല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.