Connect with us

Kozhikode

ഭിന്നശേഷി ദിനാചരണം ഇന്നും നാളയും

Published

|

Last Updated

കോഴിക്കോട്: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണം ഇന്നും നാളെയുമായി വിവിധ പരിപാടികളോടെ നടക്കും. ഇന്ന് 11ന് ചക്കോരത്തുകുളം റോട്ടറി ഹാളില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ചിത്രരചാനമത്സരം സംഘടിപ്പിക്കും. നാളെ രാവിലെ എട്ടിന് ഭിന്നശേഷിയുള്ളവരുടെ നേതൃത്വത്തില്‍ ജില്ലയിലെ റോട്ടറി ക്ലബ് ജെസിസ്, ഹുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്, എം എസ് എസ്, ഐ എം എ, ജില്ലാ ശുചിത്വ മിഷന്‍ എന്നിവയുമായി സഹകരിച്ച് ബീച്ച് ലയണ്‍സ് പാര്‍ക്ക് പരിസരം ശുചീകരിക്കും. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യും. 9.30ന് ജില്ലാ കലക്ടര്‍ സി എ ലത പതാക ഉയര്‍ത്തും. തുടര്‍ന്ന് ഭിന്നശേഷിയുള്ളവര്‍ക്കായി വിവിധ കലാമത്സരങ്ങളും ഡോക്യുമെന്ററി പ്രദര്‍ശനവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. സമാപന സമ്മേളനം മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ടി പി സാറാമ്മ, സീനിയര്‍ സൂപ്രണ്ട് ജോസഫ് റെബല്ലോ, ബാലന്‍കാട്ടുങ്ങല്‍, മടവൂര്‍ സൈനുദ്ദീന്‍, ബിനീഷ്, അനില്‍ പങ്കെടുത്തു.

Latest