വെള്ളരി കാന്‍സറിനെ പ്രതിരോധിക്കുമെന്ന് റിപ്പോര്‍ട്ട്

Posted on: December 1, 2014 9:13 pm | Last updated: December 1, 2014 at 9:13 pm

vellarikka-300x276വെള്ളരിക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. വെള്ളരിയിലെ കുക്കുര്‍ബിറ്റന്‍സ് എന്ന ഘടകത്തിന് കാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്.

വെള്ളരിക്ക് കയ്പ് നല്‍കുന്ന ഘടകമാണ് കുക്കുര്‍ബിറ്റന്‍സ്. കാട്ടു വെള്ളരിയിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് കാട്ടു വെള്ളരിയില്‍ കുക്കുര്‍ബിറ്റന്‍സ് ഉല്‍പാദിപ്പിക്കാന്‍ കാരണമായ ജീന്‍ ഏതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കണ്ടെത്തല്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷകരിലൊരാളായ വില്ല്യംസ് ല്യൂകസ് അറിയിച്ചു.