Connect with us

International

ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായി അറബ് രാജ്യങ്ങള്‍

Published

|

Last Updated

കൈറോ: ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിന്റെ കരടു രൂപത്തില്‍ ഒപ്പുവെക്കുന്നതിനുവേണ്ടിയും ഇത് യു എന്‍ സെക്രട്ടറി കൗണ്‍സിലിനു സമര്‍പ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കുന്നതിനുവേണ്ടിയും അറബ് വിദേശ കാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു.
ഫലസ്തീനികള്‍ രാഷ്ട്രം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട കരടുരൂപത്തെക്കുറിച്ച് അറബ് രാഷ്ട്രങ്ങളുമായും ഏതാനും കൗണ്‍സില്‍ അംഗങ്ങളുമായും അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ എല്ലാവിധ ആശീര്‍ വാദങ്ങളും അറിയിച്ചിട്ടുണ്ട്. എങ്കിലും ഇതിന്റെ അന്തിമ രൂപവും ഇത് യു എന്‍ കൗണ്‍സിലിന് കൈമാറുന്ന തീയതിയും തീരുമാനമായിരുന്നില്ല. പ്രമേയത്തിന്റെ കരടു രൂപത്തെക്കുറിച്ചും അത് സമര്‍പ്പിക്കേണ്ട തീയതിയെക്കുറിച്ചും ചര്‍ച്ച ചെയ്തതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

Latest