ദമ്പതികളായ ഹിന്ദു യുവാവിനേയും മുസ്‌ലിം യുവതിയേയും വെട്ടിക്കൊന്നു

Posted on: November 30, 2014 6:57 pm | Last updated: November 30, 2014 at 6:57 pm

murderഹാപ്പൂര്‍: ദമ്പതികളായ ഹിന്ദു യുവാവിനേയും മുസ്‌ലിം യുവതിയേയും പരസ്യമായി വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഹാപ്പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ദലിത് യുവാവായ സോനു(22), ദനിഷ്ട ബീഗം(21) എന്നിവരാണ് കൊല്ലപ്പെട്ടത്.

യുവതിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് വ്യക്തമായതോടെ സിവില്‍ കോടതി മുഖേന രണ്ടുമാസം മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. വെള്ളിയാഴ്ച്ച രാത്രി വിഷയം പരിഗണിച്ച നാട്ടുപഞ്ചായത് ഇരുവരോടും പിരിയാന്‍ ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ച്ച രാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സോനുവിനെ യുവതിയുടെ സഹോദരന്‍മാരായ താലിബ്, ആസിഫ്, തസ്‌ലീം എന്നിവരും അവരുടെ രണ്ട് കൂട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സോനുവിനെ അക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ദനിഷ്ടയേയും ഇവര്‍ കൊലപ്പെടുത്തി.

കേസില്‍ യുവതിയുടെ സഹോദരന്‍ താലിബിനേയും മാതാവ് നൂര്‍ജഹാനേയും പോലീസ് അറസ്റ്റ് ചെയ്തു. കലാപ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.