Connect with us

Palakkad

പാല്‍ ഉത്പാദനത്തില്‍ ജില്ലക്ക് പ്രതിദിനം വരുമാനം ഒരു കോടി

Published

|

Last Updated

പാലക്കാട്: ജില്ലാതല ക്ഷീര കര്‍ഷക സംഗമം ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി വി രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി പി മുഹമ്മദ് എം എല്‍ എ പറഞ്ഞു. വി ടി ബല്‍റാം എം എല്‍ എ പ്രസംഗിച്ചു..
പാലുത്പാദനത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ജില്ലയില്‍ 31179 ക്ഷീരകര്‍ഷകര്‍ സംഘങ്ങളിലൂടെ പാല്‍ വിതരണം നടത്തുന്നതായി ദിവസം ശരാശരി ഒരു കോടി രൂപയോളം വരുമാനം ലഭിക്കുന്നതായും ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ മിനി രവീന്ദ്രനാഥ് പറഞ്ഞു.
310 പ്രാഥമിക ക്ഷീര സംഘങ്ങളിലൂടെ 2.4 ലക്ഷം ലിറ്റര്‍ പാലാണ് കര്‍ഷകരില്‍ നിന്ന സംഭരിക്കുന്നത്. ഇതില്‍ 30 ശതമാനം വരെ പാല്‍ ദിനം പ്രതി പ്രാദേശികമായി വില്‍പ്പന നടത്തുന്നു. ജില്ലയുടെ ശരാശരി പാലുത്പാദനം 3.1 ലക്ഷം ലിറ്ററാണ്. ജില്ലയില്‍ 109 ഹെക്ടര്‍ സ്ഥലത്ത് സബ്‌സിഡിയോടുകൂടിയും 105 ഹെക്ടര്‍ സ്ഥലത്ത് സബ്‌സിഡിയില്ലാതെയും തീറ്റപ്പുല്ല് ക്യഷി ചെയ്യാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.
ജില്ലാ ക്ഷീരസംഗമ കമ്മിറ്റി ചെയര്‍മാന്‍ യു. സനില്‍കുമാര്‍, കെ സി എം എം എഫ് ചെയര്‍മാന്‍ പി ടി ഗോപാലകുറുപ്പ്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ രാമകൃഷ്ണന്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി മാധവന്‍, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സൈമണ്‍ ക്രിസ്റ്റി പാറമേല്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പി ശിവകുമാരന്‍ തമ്പി, ക്ഷീര വികസന വകുപ്പ് അസി.ഡയറക്ടര്‍/ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജെ എസ് ജയസുജീഷ്പങ്കെടുത്തു.

Latest