Connect with us

Malappuram

ഇത് ക്വാര്‍ഡ് കോപ്റ്റര്‍

Published

|

Last Updated

തിരൂര്‍: ഉയരങ്ങളിലേക്ക് പാറിപ്പറന്ന് ചിത്രമെടുക്കും, കാര്‍ഷിക വിളകള്‍ക്ക് ആകാശത്ത് നിന്ന് മരുന്നടിക്കാം, ആവശ്യമെങ്കില്‍ ചാരവിമാനമായി മാറി രഹസ്യങ്ങള്‍ ചോര്‍ത്തുകയുമാവാം. ഇത്തരമൊരു ഉപകരണവുമായാണ് ഐസക് ജോര്‍ജും ടോം ക്രിസ്റ്റും ശാസ്‌ത്രോത്സവത്തിനെത്തിയത്. ശാസ്‌ത്രോത്സവ നഗരിയില്‍ ഇവരുടെ വിമാനം പറന്നുയര്‍ന്നതോടെ കാര്യമറിയാന്‍ ജനങ്ങള്‍ തടിച്ചുകൂടി. ജി പി എസ് സംവിധാനത്തിലൂടെ സെന്‍സര്‍ ഘടിപ്പിച്ചാണ് ക്വാര്‍ഡ് കോപ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചെറുവിമാനം ദൃശ്യങ്ങള്‍ പകര്‍ത്തുകയും കൃഷിക്ക് മരുന്നടിക്കുകയുമെല്ലാം ചെയ്യുക. ഇതില്‍ സെറ്റ് ചെയ്യുന്ന ക്യാമറയിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുക. ടേപ്പ് റെക്കോര്‍ഡര്‍ വെച്ചാല്‍ ശബ്ദം പിടിച്ചെടുക്കാന്‍ കഴിയും. നാല് മോട്ടോറുകളാണ് ഇതില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഫോണിലൂടെയും റിമോട്ടിലൂടെയും പ്രവര്‍ത്തനം നിയന്ത്രിക്കാം.