നന്ദന്‍ മാഷിന്റെ വിസിലില്‍ കുതിക്കുന്നു; ചെര്‍പ്പുളശ്ശേരി സ്‌കൂള്‍ കായിക താരങ്ങള്‍

Posted on: November 29, 2014 1:01 pm | Last updated: November 29, 2014 at 1:01 pm

ചെര്‍പ്പുളശേരി: നന്ദന്‍മാഷിന്റെ പരിശീലനത്തില്‍ ചെര്‍പ്പുളശേരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജി്ല്ലയിലെ മികച്ച കായിക സര്‍ക്കാര്‍ വിദ്യാലയമാകുന്നു.
ജില്ലാസ്‌കൂള്‍ കായികമേളയില്‍ 27 പോയിന്റ് നേടി മികച്ച നാലാമത്തെ വിദ്യാലയവും ഒന്നാമത്തെ സര്‍ക്കാര്‍ വിദ്യാലയവുമായി ഒരു സ്വര്‍ണ്ണവും 6 വെങ്കലവും നേടി സര്‍ക്കാര്‍ സ്‌കൂള്‍ മറ്റു ഇതര സ്‌കുളുകള്‍ക്ക് മാതൃകയാകുകയായിരുന്നു. സബ് ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും സംസ്ഥാന അതലറ്റിക് മീറ്റില്‍ 600 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടിയ സി ചിത്ര ഭാവിയുടെ വാഗ്ദാനമായാണ് നന്ദന്‍ മാഷ് കാണ്ുന്നത്.
സ്‌കൂളില്‍ സ്ഥിരമായി നടത്തി വരുന്ന ക്യാംപില്‍ മുപ്പത് വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനമാണ് നല്‍കുന്നത്. വിദ്യാര്‍ഥികളുടെ കായിക പ്രതിഭ കണ്ടെത്തുന്നതിനും അത് മിനുക്കി എടുക്കുന്നതിനും ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനും കായിക അധ്യാപകനായ നന്ദന്‍മാസ്‌ററുടെ അര്‍പ്പണബോധമാണ് സ്‌കുളിന്റെ മികച്ച് നേട്ടത്തിന് കാരണമാകുന്നത്.
വിജയവാഡയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അതലറ്റിക് മീറ്റില്‍ 2000 ചിറ്റൂരില്‍ കേരളത്തില്‍ മത്സരിക്കുന്ന നന്ദന്‍മാഷിന്റെ ശിഷ്യ മജ്ഞു പി സുവര്‍ണ്ണ നേട്ടത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നന്ദന്‍മാഷ്.