ഹീറോ എക്‌സ്ട്രീം സ്‌പോര്‍ട്‌സ് ഉടന്‍ പുറത്തിറങ്ങും

Posted on: November 27, 2014 7:02 pm | Last updated: November 27, 2014 at 7:02 pm

hero xtremeഹീറോ എക്‌സ്ട്രീമിന്റെ പരിഷ്‌കരിച്ച പതിപ്പായ എക്‌സ്ട്രീം സ്‌പോര്‍ട് ഉടന്‍ പുറത്തിറങ്ങും. ആകര്‍ഷകമായ ഹെഡ്‌ലൈറ്റ് കൗള്‍, പുതിയ ടാങ്ക് ഷ്രൗഡ്, അണ്ടര്‍ബെല്ലി ഗാര്‍ഡ് എന്നിവയാണ് എക്‌സ്ട്രീം സ്‌പോര്‍ട്‌സിന്റെ പ്രധാന പരിഷ്‌കാരങ്ങള്‍. പുതിയ സ്പ്ലിറ്റ് സാഡിലും സ്‌പോര്‍ട്ടി ബോഡി പാനലുകളും എക്‌സ്ട്രീം സ്‌പോര്‍ട്‌സിനെ കൂടുതള്‍ ആകര്‍ഷകമാക്കുന്നു.

149.2 സി സി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ കാര്‍ബറേറ്റഡ് എന്‍ജിനായിരിക്കും എക്‌സ്ട്രീം സ്‌പോര്‍ട്‌സിനുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ താല്‍പര്യമുണ്ടെങ്കില്‍ പിന്നിലും ഡിസ്‌ക് ബ്രേക്ക് വെക്കാനുള്ള ഓപ്ഷനുണ്ട്.