യു.എ.ഇ.പള്ളികളില്‍ മഴക്ക് വേണ്ടി പ്രാര്‍ത്ഥന നടന്നു

Posted on: November 27, 2014 3:16 pm | Last updated: November 27, 2014 at 11:55 pm

uae flagദുബെെ: യുഎ.ഇ.ലെ എല്ലാ പള്ളികളിലും മഴക്ക് വേണ്ടിയുള്ള നിസ്കാരവും ഖുതുബയും  പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. മഴക്ക് വേണ്ടി  പ്രത്യേക പ്രാര്‍ത്ഥനയും നിസ്കാരവും നടത്താന്‍ കഴിഞ്ഞ ദിവസം യുഎ.ഇ.പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ചാണ് യു.എ.ഇ.ലെ എല്ലാ പള്ളികളിലും വ്യാഴാഴ്ച രാവിലെ നിസ്കാരം നടന്നത്. ദുബായ് ജുമേരയിലെ മസ്ജിദ്‌ അബ്ദുസ്സലാം റഫീഹ് പള്ളിയില്‍ ഖത്തീബ് ശൈഖ് ഹുസൈന്‍ ഹബീബ്‌ അല്‍ സഖാഫ് നേതൃത്വം നല്‍കി.

 റിപ്പോര്‍ട്ട്‌: ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ദുബെെ