Connect with us

Malappuram

ഏലംകുളത്തെ മാതൃകാ പഞ്ചായത്താക്കുന്നു

Published

|

Last Updated

പെരിന്തല്‍മണ്ണ: ഏലംകുളം പഞ്ചായത്തിനെ മാതൃകാ പഞ്ചായത്താക്കാനുള്ള സ്ഥലം എം എല്‍ എയുടെ പരിശ്രമം ഏതാണ് പണിപൂര്‍ണതയിലെത്തിക്കഴിഞ്ഞു.
പ്രതിപക്ഷ പഞ്ചായത്തായിരുന്നിട്ടുപോലും സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി എം അലി കോടികളുടെ വികസനമാണ് പഞ്ചായത്തില്‍ നടപ്പിലാക്കിവരുന്നത്. പഞ്ചായത്ത് ഭരണ സമിതി നേതൃത്വം കൊടുക്കേണ്ട പ്രാദേശിക വികസനങ്ങള്‍ പോലും എം എല്‍ എ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ ചെറുതും വലുതുമായ 46 റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്കായി 55 കോടി രൂപ ചെലവഴിച്ചു. ചെറുകര-മുതുകുര്‍ശ്ശി ബി എം ബി സി ചെയ്യല്‍, ചെറുകര-കുണ്ടംചോല ബൈപാസ്, പാലോളിപറമ്പ്-പാറക്കല്‍മുക്ക്, ഏലംകുളം വില്ലേജ്-പുലാക്കൊടി കോളനി, കുന്നക്കാവ്-പാറക്കല്‍മുക്ക്, പള്ളിപ്പടി-കള്ളിക്കാട്, മുതുകുര്‍ശ്ശി-പാറക്കല്‍മുക്ക്, പള്ളിപ്പടി-കള്ളിക്കാട്, മുതുകുര്‍ശ്ശി-മപ്പാട്ടുകര എന്നീ പ്രവൃത്തികള്‍ ഇതിലുള്‍പ്പെടും. 90 ലക്ഷം രൂപ ചെലവില്‍ ഏലംകുളം-മാട്ടായ ക്ഷേത്രം റോഡ് പ്രവൃത്തി ഇതിനകം ആരംഭിച്ചു.
കുന്നക്കാവ് സ്‌കൂളില്‍ കെട്ടിടങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് 1.5 കോടി ചെലവില്‍ പുതിയ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു. എളാട് ശിവക്ഷേത്രം പുനരുദ്ധാരണം- ആറ് ലക്ഷം, സാധാരണക്കാരുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്ത് ശ്രമം നടത്തിയിട്ടില്ലെന്നിരിക്കെ കുടിവെള്ള പദ്ധതിക്ക് 1.04 കോടി രൂപ ചെലവഴിക്കുകയും 60 ലക്ഷം രൂപ ചെലവില്‍ മൈനോറിറ്റി കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തതായി പഞ്ചായത്ത് ലീഗ് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണ ഇല്ലാതിരുന്നിട്ടും ഇത്ര വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുത്തത് ഏലംകുളം പഞ്ചായത്തിനെ മാതൃകാ പഞ്ചായത്താക്കാനുള്ള എം എല്‍ എയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഏലംകുളം പഞ്ചായത്തിനെ മാതൃകാ പഞ്ചായത്താക്കാനുള്ള എം എല്‍ എയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഏലംകുളം പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.