ഛത്തീസ്ഗഡില്‍ 63 മാവോയിസ്റ്റുകള്‍ കീഴടങ്ങി

Posted on: November 26, 2014 8:49 pm | Last updated: November 26, 2014 at 8:49 pm

maoist surrenderനാരായണ്‍പൂര്‍: ഛത്തീസ്ഗഡില്‍ 63 മാവോയിസ്റ്റുകള്‍ കീഴടങ്ങി. കീഴടങ്ങിയവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. നാരായണ്‍പൂര്‍ ജില്ലയിലെ ബസ്താര്‍ പ്രവിശ്യയിലാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. നാരായണ്‍പൂര്‍ പോലീസിനു മുന്‍പാകെയാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. ഇക്കാര്യം ജില്ലാ പോലീസ് മേധാവി അമിത് കമ്പിള്‍ സ്ഥിരീകരിച്ചു. കൊലപാതകം ഉള്‍പ്പെടെ ഛത്തീസ്ഗഡില്‍ നടന്ന നിരവധി ആക്രമണങ്ങളില്‍ പങ്കുള്ളവരാണ് കീഴടങ്ങിയ മാവോയിസ്റ്റുകള്‍.