കോള്‍ ഇന്ത്യ, ഒ എന്‍ ജി സി തുടങ്ങിയവയുടെ ഓഹരി വില്‍പന ഉടന്‍

Posted on: November 26, 2014 8:28 pm | Last updated: November 26, 2014 at 8:28 pm

ONGCന്യൂഡല്‍ഹി: കോള്‍ ഇന്ത്യ, ഒ എന്‍ ജി സി, സെയില്‍, എന്‍ എച്ച് പി സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പന ജനുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലുമാസം മാത്രം ശേഷിക്കുമ്പോഴാണ് സര്‍ക്കാര്‍ ദ്രുതഗതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

ഒ എന്‍ ജി സി, കോള്‍ ഇന്ത്യ എന്നിവയുടെ ഓഹരി വില്‍പന രണ്ടാഴ്ച്ചക്കകം ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ പി എഫ് സി, ആര്‍ ഇ സി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.