ഭക്ഷ്യോത്പന്ന പ്രദര്‍ശനം കാണാന്‍ തിരക്ക്‌

Posted on: November 26, 2014 5:46 pm | Last updated: November 26, 2014 at 5:46 pm

minop2അബുദാബി: അബുദാബിയില്‍ ഭക്ഷ്യവിതരണ കമ്പനികളുടെ പ്രദര്‍ശനം കാണാന്‍ നൂറുകണക്കിനാളുകള്‍. ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി, ഡേറ്റ് പാം ഫ്രണ്ട്‌സ്് സൊസൈറ്റി, സിയാല്‍ മിഡില്‍ ഈസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് മിഡില്‍ ഈസ്‌റ്റേണ്‍ ഫുഡ് എക്‌സിബിഷന്‍’ സിയാല്‍ എന്ന പേരില്‍ പ്രദര്‍ശനം.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷ കര്‍തൃത്വത്തില്‍ ഈ മാസം 29 വരെയാണു ഫെസ്റ്റിവല്‍. 52 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം കമ്പനികള്‍ പ്രദര്‍ശനത്തിനുണ്ട്. മനോഹരമായ വിവാഹ കേക്കുകളുടെയും ബേക്കറി പലഹാരങ്ങളുടെയും വൈവിധ്യമാണു മേളയുടെ സവിശേഷത.