ഭീകരതക്കെതിരെ ഒന്നിക്കേണ്ട സമയമെന്ന് പ്രധാനമന്ത്രി

Posted on: November 26, 2014 10:05 am | Last updated: November 26, 2014 at 11:58 pm

modi

കാത്മണ്ഡു: സാര്‍ക്ക് ഉച്ചകോടി ഇന്ന് ആരംഭിക്കാനിരിക്കെ ഭീകരതക്കെതിരെ ഒന്നിക്കേണ്ടതിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മോദിയുടെ ഭീകരതക്കെതിരായ ട്വീറ്റ്. ഭീകരതയെന്ന ഭീഷണിക്കെതിരെ എല്ലാവരും ഒന്നിച്ച് പോരാടേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചുറപ്പിക്കേണ്ട ദിനമാണിന്നെന്ന് മോദി ട്വീറ്റ് ചെയ്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി സാര്‍ക്ക് ഉച്ചകോടിക്കിടെ ചര്‍ച്ച നടത്താന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഒഴികെയുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. നേരത്തെ  മോദിയും നവാസ് ശരീഫും ഉച്ചകോടിക്കിടെ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.