തുനീഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഇരുകൂട്ടരും ഒപ്പത്തിനൊപ്പം

Posted on: November 25, 2014 5:38 am | Last updated: November 24, 2014 at 10:39 pm

ടൂനീസ്: തുനീഷ്യയില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ഒപ്പത്തിനൊപ്പം മുന്നേറുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പ്രസിഡന്റ് സ്ഥാനത്തുള്ള മുന്‍സിഫ് മര്‍സൂഖിയും ബേജി സെയ്ദ് എസ്സെബ്‌സിയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്. കടുത്ത മത്സരമാണ് നടക്കുന്നതെന്നും നാല് ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് ഇപ്പോഴുള്ളതെന്നും മര്‍സൂഖിയുടെ ക്യാമ്പയിന്‍ മാനേജര്‍ അദ്‌നാന്‍ മന്‍സൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ എസ്സെബ്‌സി മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ഇദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമെന്നും എസ്സെബ്‌സിയുടെ പാര്‍ട്ടിയും അവകാശപ്പെടുന്നു.