വോട്ട് വേണ്ടെന്ന സുധീരന്റെ നിലപാടിനെതിരെ സതീശന്‍

Posted on: November 24, 2014 1:40 pm | Last updated: November 25, 2014 at 12:05 am

vd-satheeshanതിരുവനന്തപുരം: മദ്യക്കച്ചവടക്കാരുടെ വോട്ട് വേണ്ടെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ രംഗത്ത്. ജനാധിപത്യത്തില്‍ ആരുടേയും വോട്ട് വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ല. ആരുടെയെങ്കിലും വോട്ട് വേണ്ട എന്ന് താന്‍ പറയില്ലെന്നും സതീശന്‍ പറഞ്ഞു.
മദ്യക്കച്ചവടം ക്രിമിനല്‍ കുറ്റമല്ല. ബാര്‍മുതലാളിമാര്‍ മുതല്‍ ചെത്തുതൊഴിലാളികള്‍ വരെ ഇവിടെയുണ്ട്. ഇവരുടെ വോട്ട് എങ്ങനെ വേണ്ടെന്നു പറയും? ഇനി മത്സരിക്കില്ലെന്നാണ് സുധീരന്റെ നിലപാട്. അതുകൊണ്ടായിരിക്കും ഇത്തരക്കാരുടെ വോട്ട് വേണ്ടെന്ന് സുധീരന്‍ പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.