Connect with us

National

ഇന്ത്യാ-പാക് പ്രധാനമന്ത്രിമാരുടെ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയേക്കും. സാര്‍ക്ക് ഉച്ചകോടിക്കിടെയായിരിക്കും കൂടിക്കാഴ്ച. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ബുധനാഴ്ചയാണ് സാര്‍ക്ക് ഉച്ചകോടിക്ക് തുടക്കാമാകുന്നത്.
പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍ അബ്ദുല്‍ ബാസിത് കാശ്മീര്‍ വിഘടന വാദി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത്. ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിനായി ഇരു പ്രധാനമന്ത്രിമാരും അമേരിക്കയിലെത്തിയിരുന്നെങ്കിലും കൂടിക്കാഴ്ച നടത്തിയില്ല. പാകിസ്ഥാനുമായി സമാധാന പൂര്‍ണമായ സഹകരണത്തിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.