Connect with us

Kerala

ആദ്യ നക്‌സലൈറ്റ് ആക്രമണത്തിന്റെ 46ാം വാര്‍ഷികം സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാനത്ത് കൂടുതല്‍ അക്രമണങ്ങള്‍ നടത്തുക എന്ന ലക്ഷ്യവുമായി നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പശ്ചിമ ഘട്ടം കേന്ദ്രീകരിച്ച് കൂടുതല്‍ ശക്തമാകുന്നു. കേരളത്തില്‍ കബനിദളം എന്ന പേരിലാണ് അതിര്‍ത്തി പ്രദേശങ്ങളിലും നഗരങ്ങളിലുമടക്കം പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റര്‍ലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

എറണാകുളത്തും വയനാട്ടിലും അക്രമങ്ങള്‍ നടത്തുക വഴി മാവോയിസ്റ്റുകള്‍ സംസ്ഥാനത്ത് സജീവ സാന്നിധ്യം അറിയിക്കുകയായിരുന്നു. ചില നിരോധിത സംഘടനകളുടെ സഹായം കൂടി മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നതായാണ് വിവരം. ഇവരുടെ നേതാക്കളെ കുറിച്ച് പ്രവര്‍ത്തനങ്ങളെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം ശക്തമായി നിരീക്ഷിച്ചുവരികയാണ്. നിറ്റാ ജലാറ്റിന്‍ ഓഫീസ് അക്രമത്തിന് ശേഷം നാല് ദിവസം കഴിഞ്ഞാണ് വയനാട്ടിലെ തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ട് അടിച്ചുതകര്‍ത്തത്. ആദിവാസിഭൂമി തട്ടിയെടുത്ത് നിര്‍മിച്ച റിസോര്‍ട്ടാണിതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ചില നക്‌സലൈറ്റ് സംഘടനകള്‍ പ്രതി ഷേധിച്ചിരുന്നു.
കേരളത്തിലെ ആദ്യത്തെ നക്‌സലൈറ്റ് ആക്രമണത്തിന്റെ 46ാം വാര്‍ഷിക ദിനം കൂടിയാണിന്ന്. മാവോയിസ്റ്റുകള്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നതും ഈ ദിവസങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് അതിര്‍ത്തി പോലീസ് സ്റ്റേഷനുക ള്‍ക്കും വനം ഓഫീസുകള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ അക്രമങ്ങള്‍ക്ക് ശേഷം മാവോയിസ്റ്റുകള്‍ കര്‍ണാടക, തമിഴ്‌നാട് വനങ്ങളിലേക്ക് കടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി നീലഗിരി എസ് പി ശന്തില്‍കുമാറിന്റെ നേതൃത്വത്തി ല്‍ പരിശോധന നടത്തി വരികയാണ്.

Latest