Connect with us

Kerala

നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി വ്യാപിപ്പിക്കുന്നു

Published

|

Last Updated

കൊച്ചി: നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. എറണാകുളം ഗസ്റ്റ് ഹൗസില്‍ എ ഡി ജി പി ലോകനാഥ് ബഹ്‌റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പദ്ധതി വിപുലീകരിക്കാനും കാര്യക്ഷമമാക്കാനും തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പദ്ധതി നിലവില്‍ കൊച്ചിയില്‍ മാത്രമാണുള്ളത്. കൊച്ചിയിലെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കും. കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കാനുമുള്ള ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം ഉടന്‍ നടപ്പില്‍ വരുത്തും. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷ ഉറപ്പാക്കാം എന്നതായിരുന്നു യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. ഏതൊക്കെ സ്ഥലങ്ങളിലാണ് സ്ത്രീകള്‍ സുരക്ഷിതരല്ലാത്തതെന്ന് കണ്ടെത്താന്‍ സര്‍വേ നടത്തും. സര്‍വേയിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകും. പദ്ധതി തുടങ്ങിയ നാള്‍ മുതല്‍ ഇന്നേവരെയുള്ള പ്രവര്‍ത്തനവും യോഗം അവലോകനം ചെയ്തു. സൗത്ത് സോണ്‍ എ ഡി ജി പി. കെ പത്മകുമാര്‍, തിരുവന്തപുരം റെയ്ഞ്ച് ഐ ജി. പി മനോജ് എബ്രഹാം , സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജെയിംസ്, ഡി സി പി. ആര്‍ നിശാന്തിനി, തേവര കോളജ് മാധ്യമ വിഭാഗം ലക്ചറര്‍ ഷാനോസ് സൂസണ്‍ നൈനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.