Connect with us

Kasargod

ഏഴ് പഞ്ചായത്തുകളില്‍ 100 ദിവസത്തിനകം സമ്പൂര്‍ണ ഇ-സാക്ഷരത

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട ഏഴ് പഞ്ചായത്തുകളിലെ എല്ലാവരെയും 100 ദിവസം കൊണ്ട് സാക്ഷരരാക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. ജനുവരി 26ന് സമ്പൂര്‍ണ ഇ-സാക്ഷരതാ പ്രഖ്യാപനം നടക്കും.
വിദ്യാഭ്യാസ-പഞ്ചായത്ത്-ഐ റ്റി വകുപ്പുകളുടെ നേതൃത്വത്തില്‍ പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍- പുത്തൂര്‍, ചെങ്കള, അജാനൂര്‍, പുല്ലൂര്‍-പെരിയ, കല്ലാര്‍, തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇ-സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പുരോഗതി വിവിധ പഞ്ചായത്തുകളില്‍ നടന്ന യോഗങ്ങള്‍ പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ്, മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ ഖാദര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി നസീമ, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച് വിഘ്‌നേശ്വര്‍ ഭട്ട്, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍ എന്നിവര്‍ അതാത് പഞ്ചായത്തുകളില്‍ നടന്ന യോഗങ്ങളില്‍ അധ്യക്ഷതവഹിച്ചു. മുന്‍ എം എല്‍ എ. കെ പി കുഞ്ഞിക്കണ്ണന്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാകണ്‍ട്രോളര്‍ പ്രൊഫ. കെ പി ജയരാജന്‍, കെ വി രാഘവന്‍ മാസ്റ്റര്‍, സി കെ ഭാസ്‌ക്കരന്‍, ടി എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍, പ്രൊഫ. എം ശ്രീനാഥ്, പി കെ കുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest