അഴിമതി നടത്തുന്നവന്‍ എത്ര ഉന്നതനായാലും നടപടിയെടുക്കും: ചെന്നിത്തല

Posted on: November 23, 2014 7:57 pm | Last updated: November 24, 2014 at 12:05 am

chennithala press meetകൊല്ലം: അഴിമതി നടത്തുന്നവന്‍ എത്ര ഉന്നതനായാലും നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹായം തേടുകയാണ്. അഴിമതി്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നവര്‍ക്കെതിരെയും കട്ടുതിന്നുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.

ശക്തമായ നടപടികളുടെ അനിവാര്യതയിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. അഴിമതിയാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഭീഷണി. രണ്ടാമത്തെ കാര്യം മയക്കുമരുന്ന് മാഫിയയാണ്. രാജ്യാന്തര സംഘടനകളുടെ സഹായത്തോടെയാണു മാഫിയ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ വേര് അറുക്കാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.