Connect with us

National

400 വര്‍ഷമായി പദവി വഹിക്കുന്നു; ഒപ്പം ജനങ്ങളുണ്ട്- ഡല്‍ഹി ഇമാം

Published

|

Last Updated

ന്യൂഡല്‍ഹി: ജമാ മസ്ജിദ് ശാഹി ഇമാം പദവിയില്‍ 400 വര്‍ഷത്തെ പാരമ്പര്യം തന്റെ കുടുംബത്തിനുണ്ടെന്ന് സയ്യിദ് അഹ്മദ് ബുഖാരി. മകനെ പിന്‍ഗാമിയാക്കാനുള്ള തീരുമാനത്തെ സംബന്ധിച്ച വിശദീകരണം നല്‍കണമെന്ന ഹൈക്കോടതി വിധിയെ മാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തില്‍ തനിക്കെതിരെ നിലപാടെടുത്ത വഖ്ഫ് ബോര്‍ഡിനെ അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ജനങ്ങള്‍ തന്നോടൊപ്പമാണെന്നും അതുമാത്രമാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് പതിറ്റാണ്ടായി ഇമാം പദവിയില്‍ തന്റെ കുടുംബമാണ്. ഈ പാരമ്പര്യവും ആചാരവും തങ്ങള്‍ മാത്രം പിന്തുടരുന്നതല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം കൂടിയുണ്ട് ഇതില്‍. ഇതൊരു നിയമ വിഷയമല്ലെന്ന് നമുക്കറിയാം. എന്നാല്‍ വഖ്ഫ് ബോര്‍ഡ് അങ്ങനെയാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. കോടതി വിധിയെ മാനിക്കുകയും 28 ാം തീയതി പ്രതിനിധി സംഘത്തെ കോടതിയിലേക്ക് അയക്കുകയും ചെയ്യും. വഖ്ഫ് ബോര്‍ഡിന് യാതൊരു പ്രധാന്യവുമില്ല. ജനങ്ങള്‍ തന്നോടൊപ്പമാണ്. അതാണ് പ്രധാനപ്പെട്ടത്. ഷാജഹാനാണ് സ്വന്തം മരുമകനെ ജമാ മസ്ജിദിന്റെ ആദ്യ ഇമാമാക്കിയത്; വഖ്ഫ് ബോര്‍ഡല്ല. വഖ്ഫ് ബോര്‍ഡ് സ്ഥാപിതമായിട്ട് 65ഓളം വര്‍ഷമാകുന്നേയുള്ളൂ. ഒരു ഇമാമിനും വഖ്ഫ് ബോര്‍ഡിന്റെ ജീവനക്കാരനാകാന്‍ സാധിക്കില്ല. ഇന്ത്യയിലുടനീളമുള്ള വഖ്ഫ് സ്വത്തുക്കളുടെ സ്ഥിതിയെന്താണ്? സയ്യിദ് അഹ്മദ് ബുഖാരി വിമര്‍ശിച്ചു.
അതേസമയം, മകന്‍ ശബാന്‍ ബുഖാരിയെ നാഇബ് ഇമാമായി ഔപചാരികമായി പ്രഖ്യാപിച്ചു.