Connect with us

National

ഐ എന്‍ എസ് വിക്രാന്ത് ഇനി ചരിത്രത്താളുകളില്‍

Published

|

Last Updated

മുംബൈ: രാജ്യത്തെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്ത് ഇനി ചരിത്രത്താളുകളില്‍ മാത്രം. വിക്രാന്തിന്റെ പോളിക്കല്‍ ജോലികള്‍ക്ക് തുടക്കമായി. ബ്രിട്ടീഷ് റോയല്‍ നാവിക സേനക്ക് വേണ്ടി 1943ല്‍ നിര്‍മിച്ച് നീറ്റിലിറക്കിയപ്പോള്‍ പേര് എച്ച് എം എസ് ഹെര്‍ക്കുലീസ് എന്നായിരുന്നു. പിന്നീട് 1957ല്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായപ്പോള്‍ ഐ എന്‍ എസ് വിക്രാന്തായി. 1971ലെ ഇന്ത്യാ പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
ഇന്നലെ കപ്പലില്‍ വൈദ്യുതി ഈര്‍ച്ച വാള്‍ തീപടര്‍ത്തി ആഴ്ന്നിറങ്ങുമ്പോള്‍ കപ്പല്‍ സംരക്ഷിക്കാനായി വിവിധ ആക്ടിവിസ്റ്റുകള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂടിയാണ് അന്ത്യമാകുന്നത്. കപ്പല്‍ പൊളി സ്ഥാപനം ഈ വര്‍ഷം തുടക്കത്തില്‍ 63 കോടി രൂപക്കാണ് കപ്പല്‍ ലേലം കൊണ്ടത്. ജനുവരി 29ന് ലേലം കൊണ്ട മുംബൈയിലെ ഐ ബി കൊമേഴ്ഷ്യല്‍സ് പ്രൈവറ്റ് ലിമിറ്റഡിന് പക്ഷേ പൊളിക്കല്‍ പ്രക്രിയ തുടങ്ങാനായിരുന്നില്ല. ബോംബേ ഹൈക്കോടതിയില്‍ കപ്പല്‍ പൊളിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി വരെ കയറി.
രാജ്യത്തിന്റെ നാവിക ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് പൊതു താത്പര്യ ഹരജി നല്‍കിയ സേവ് വിക്രാന്ത് സമിതിയുടെ മേധാവി കിരണ്‍ പൈഗങ്കാര്‍ പറഞ്ഞു.