Connect with us

Kozhikode

പഴയ ക്ലാസ് മുറികളില്‍ മര്‍കസ് ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുചേരുന്നു

Published

|

Last Updated

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് ഹൈസ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ അടുത്ത മാസം 14ന് പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തുന്നു. രാവിലെ ഒമ്പതിന് അസംബ്ലിയോടു കൂടി ആരംഭിക്കുന്ന സംഗമത്തില്‍ പഴയ ക്ലാസ്മുറികളെ അതേപോലെ പുനഃസൃഷ്ടിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1985 മുതല്‍ 2014 മാര്‍ച്ച് വരെ പഠിച്ചിറങ്ങിയ 30 ബാച്ചുകളിലെ 18,000 വിദ്യാര്‍ഥികളെയാണ് സംഗമത്തിന് പ്രതീക്ഷിക്കുന്നത്. പകുതിയോളം വരുന്ന ബോര്‍ഡിംഗ് ഓര്‍ഫനേജ് വിദ്യാര്‍ഥികളും അടുത്ത മാസം 13ന് മര്‍ക്കസ് ക്യാമ്പസില്‍ ഒത്തുചേരുന്നുണ്ട്. സംഗമത്തിനായി 1600 ഓളം പേര്‍ ആറ് മാസം മുമ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് വിപുലമായ പ്രചാരണവും നടത്തി.
ബാക്ക് ടു മര്‍കസ് ഹൈസ്‌കൂള്‍ ക്ലാസ് ആന്‍ഡ് ബാച്ച് മീറ്റ് 2014 എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്കായി സ്‌കൂള്‍ മാനേജര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ രക്ഷാധികാരിയായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു ഭാരവാഹികള്‍: മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി, പൂര്‍വ വിദ്യാര്‍ഥിയും മര്‍ക്കസ് ഡയറക്ടറുമായ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, മുന്‍ ഹെഡ് മാസ്റ്റര്‍ പി മുഹമ്മദ് മാസ്റ്റര്‍, ജി അബൂബക്കര്‍, ടി എം മുഹമ്മദ് മാസ്റ്റര്‍, എന്‍ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍(രക്ഷാധികാരിമാര്‍), ഹെഡ്മാസ്റ്റര്‍ വി പി അബ്ദുല്‍ ഖാദര്‍മാസ്റ്റര്‍(ചെയര്‍.), ഇടക്കുനി അബ്ദുര്‍റഹ്മാന്‍(ജന. കണ്‍.). ഫോണ്‍: 9946443278. വാര്‍ത്താസമ്മേളനത്തില്‍ സാലിഹ് ജിഫ്രി, എ കെ ഇസ്മഈല്‍, ബാബുമോന്‍ കുന്ദമംഗലം, പി ടി സ്റ്റാലിന്‍ പങ്കെടുത്തു.