Connect with us

Kerala

ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള തട്ടിപ്പ് അനേ്വഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: ഭാരതിയാര്‍ സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്ന വ്യാജേന ഒരു സ്വകാര്യ സ്ഥാപനം തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് അനേ്വഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തമ്പാനൂര്‍ പോലീസിന് നിര്‍ദേശം നല്‍കി. സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ വാങ്ങി മാനേജ്‌മെന്റ് കോഴ്‌സുകള്‍ നടത്തുകയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഈ മാസം 30നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. അടുത്ത മാസം അഞ്ചിന് കമ്മീഷന്‍ ഓഫീസില്‍ കേസ് വീണ്ടും പരിഗണിക്കും. കബളിപ്പിക്കപ്പെട്ട വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
ഭാരതിയാര്‍ സര്‍വകലാശാലയുടെ ബി ബി എ, എം ബി എ, ഡിപ്ലോമ കോഴ്‌സുകളാണെന്ന് പറഞ്ഞാണ് 2, 23, 596 രൂപ ഫീസ് വാങ്ങി കോഴ്‌സ് നടത്തുന്നതെന്നാണ് ആരോപണം.
പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടു. സ്വകാര്യ സ്ഥാപനം സര്‍വകലാശാലക്ക് നല്‍കാനുള്ള പണം നല്‍കാത്തതുകൊണ്ടാണ് സര്‍വകലാശാലസ്ഥാപനത്തിന്റെ അംഗീകാരം തടഞ്ഞുവെച്ചതെന്ന് അറിഞ്ഞതായി വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്റെ കോഴിക്കോട് ശാഖ ഇതിന്റെ പേരില്‍ അടച്ചു പൂട്ടിയതായും പരാതിയില്‍ പറയുന്നുണ്ട്.

Latest